ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ

Jaihind News Bureau
Tuesday, December 31, 2019

ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ എം പി . പ്രതിപക്ഷം കോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള ബാധ്യത ഗവർണർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വിവാദപുരുഷനായി മാറിയെന്നും രാജി വച്ച് പോയില്ലെങ്കിൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി .

കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ സംഘർഷമുണ്ടാക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചുവെന്ന് കെ.മുരളീധരൻ എം.പി കുറ്റപ്പെടുത്തി. ഗവർണർ സ്വയം രാജി വച്ച് പോയില്ലെങ്കിൽ കരിങ്കൊടി പ്രതിഷേധങ്ങൾ ഉൾപ്പടെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, സംസ്ഥാന സർക്കാർ സമരക്കാർക്ക് നേരെ സ്വീകരിക്കുന്ന സമീപനം സംശയാസ്പദമാണെന്നും
സംസ്ഥാന സർക്കാരിനെതിരായി സമരം ചെയ്യുന്നത് പോലെയാണ് കേരള പോലീസ് സമരക്കാരെ കൈകാര്യം ചെയ്യുന്നതെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.