കേരളത്തിൽ ഉത്തരേന്ത്യൻ ശൈലിയിൽ ഭരണകൂട ഭീകരത; വന്യജീവി ആക്രമണത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരവുമായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: വന്യജീവി ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരവുമായി മുന്നോട്ടുപോകുമെന്ന് കെ മുരളീധരന്‍ എംപി. മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ്.  കേരളത്തിൽ ഭരണകൂട ഭീകരത ഉത്തരേന്ത്യൻ ശൈലിയിലായെന്ന് അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടനും ഷിയാസും നേരത്തേ തന്നെ നോട്ടപ്പുള്ളികളാണ്. ആ വൈരാഗ്യമാണ് ഇന്നലത്തെ അറസ്റ്റിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിൽ ജനങ്ങൾ ആശങ്കയിലാണ്. വയനാട്ടിലും സമരമുണ്ടായി. പക്ഷേ കോതമംഗലത്ത് വന്നപ്പോൾ മാത്രമെന്താണ് ഇങ്ങനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വളരെ ദുരൂഹമായ സാഹചര്യമാണിവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment