തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീല്‍ ; സംഘർഷമുണ്ടാക്കാനും ധാരണയെന്ന് കെ മുരളീധരന്‍

Jaihind News Bureau
Saturday, March 27, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീലെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍. വിവിധ മണ്ഡലങ്ങളില്‍ ഇരു പാർട്ടികളും പരസ്പരം സഹായിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും നേമത്തും ബിജെപിയെയും, വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെയും സഹായിക്കാനാണ് ധാരണ. നാണം കെട്ട ഡീല്‍ പുറത്തുകൊണ്ടുവരുമെന്നും മുരളീധരന്‍ പറഞ്ഞു.

സിപിഎം – ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്.  ഇതിന് ഉദാഹരണമാണ് കഴക്കൂട്ടത്തെ സംഘർഷം. തിരുവനന്തപുരത്തും നേമത്തും സംഘർഷം ഉണ്ടാകും. ഇതെല്ലാം സിപിഎം-ബിജെപി അന്തർധാരയുടെ ഭാഗമാണ്. തിരുവനന്തപുരം നഗരത്തിൽ പ്രചാരണത്തിന്‍റെ അവസാന നാല്  ദിവസം സംഘർഷമുണ്ടാക്കാന്‍ ഇരുപാർട്ടികളുമായി ധാരണയുണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഡീലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.