സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം പാളി, മുഖ്യമന്ത്രി നടത്തുന്നത് വീമ്പു പറച്ചില്‍ മാത്രം: കെ.മുരളീധരന്‍ എം.പി

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ സംവിധാനം ആകെ പാളിയെന്ന് കെ.മുരളീധരന്‍ എം.പി. ക്വാറന്‍റൈന്‍ ഫലപ്രദമല്ല. 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റൈന്‍ പരിശോധന പോലും കൃത്യമായി നടക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വീമ്പു പറച്ചില്‍ നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.  രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ഫലപ്രദമായ ചികിത്സ നല്‍കാത്തതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് മൂലം വിദേശത്ത് മരിച്ചവരില്‍ സാമ്പത്തികമായി തളർച്ച നേടുന്നവരുടെ  കുടുംബാംഗങ്ങളെ സർക്കാർ സംരക്ഷിക്കണം. ഇവരില്‍ ഭൂരിഭാഗം പേരുടേയും വീടുകള്‍ പട്ടിണിയിലാണ്.  സംസ്ഥാന സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും  സാമ്പത്തികമായി സംരക്ഷിക്കാൻ പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുത്തത്‌ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിവേചനത്തിന്‍റെ  ഭാഗമായാണ്. ഭരണപക്ഷക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment