ഗവര്‍ണര്‍ക്ക് ഇടയ്ക്കിടെ ആര്‍എസ്എസ് സ്വാധീനം വരും, ചാന്‍സലര്‍ ആണെന്ന കാര്യം മറക്കരുത് : കെ.മുരളീധരന്‍

Jaihind Webdesk
Sunday, September 12, 2021

മലപ്പുറം : കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ കെ.മുരളീധരന്‍ എം.പി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടയ്ക്കിടെ ആര്‍എസ്എസ് സ്വാധീനം വരുന്നുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ ചാന്‍സലര്‍ ആണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദ സിലബസിനെ പിന്തുണച്ച് ഗവർണർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.