ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖം ; ലോട്ടറി അടിച്ചെന്ന് കരുതി പിണറായിക്ക് അഹങ്കാരം പാടില്ല : കെ.മുരളീധരന്‍

Jaihind Webdesk
Wednesday, May 5, 2021

 

തിരുവനന്തപുരം: ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ദുഃഖമെന്ന് കെ.മുരളീധരന്‍. ബിജെപി ഇല്ലാതാകണമെന്നല്ല പിണറായിയുടെ ആഗ്രഹം. ബിജെപിയുടെ വോട്ട് കുറഞ്ഞിടത്തൊക്കെ സിപിഎം ജയിച്ചു. സിപിഎം-ബിജെപി ഡീല്‍ ശക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് 10 വര്‍ഷം ഇരുന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകില്ല. ലോട്ടറി അടിച്ചെന്ന് കരുതി ഇത്ര അഹങ്കാരം പാടില്ല. ബി‌ജെപിയു‌ടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പങ്കുവഹിച്ചത് കോണ്‍ഗ്രസാണ്. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതാണ് സംസ്ഥാനത്തെ പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.