നിയമസഭയെ ഗവർണർ അപമാനിച്ചു; 78 സെക്കന്‍റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രത്തിലിടം നേടിയെന്നും കെ മുരളീധരൻ

കോഴിക്കോട്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നിയമസഭയെ ഗവർണർ അപമാനിച്ചുവെന്നും ഗവർണർ ചെയ്തത് തെറ്റാണെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു. ഗവർണർക്ക് സർക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാമെങ്കിലും ഗവർണർ സഭയിൽ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. അതുപോലെതന്നെ പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവർണർക്കില്ല. 78 സെക്കന്‍റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന് ഭാഗമായെന്നും കെ മുരളീധരൻ എംപി വ്യക്തമാക്കി.

അതേസമയം മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുതെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. രാമക്ഷേത്രം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയ വല്‍കരിച്ചതിനാലാണ്. വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Comments (0)
Add Comment