തിരുവനന്തപുരത്തെ കാവിവത്ക്കരിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നു : കെ. മുരളീധരൻ

Jaihind Webdesk
Friday, March 1, 2019

K-Muraleedharan

തിരുവനന്തപുരത്തെ പിണറായി സർക്കാർ കാവിവത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രചരണ വിഭാഗം ചെയർമാൻ കെ. മുരളീധരൻ. ബിജെപിയെ വിജയിപ്പിക്കാൻ വേണ്ടി ഇടതുപക്ഷം കോൺഗ്രസിനെ കുറ്റം പറയുന്നു. അഭിമന്യുവിന്‍റെ പേരിൽ പിരിച്ച 3 കോടിയിൽ 45 ലക്ഷം മാത്രമാണ് നൽകിയത്. സിപിഎമ്മിനെ പോലെ യു ഡി എഫ് രക്തസാക്ഷികളെ സൃഷ്ടിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലത്തു മുതൽ കള്ളം പ്രസംഗിച്ചാണ് മുഖ്യമന്ത്രിയുടെ ശബ്ദം പോയത്.കേരളത്തിൽ നവോത്ഥാനമോ, നവകേരള നിർമാണമോ നടക്കുന്നില്ലെന്നും നരഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്റെ പേരിൽ സ്വന്തം ആശയങ്ങൾ ജനങ്ങളിൽ അടിച്ചേൽപിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.[yop_poll id=2]