വി.കെ. പ്രശാന്തിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാർ സാമൂഹ്യ മാധ്യമങ്ങളിലും താരം ആവുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വ്യത്യസ്ത പ്രചരണ ശൈലികളാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്. യുഡിഎഫിന്‍റെ പോസ്റ്ററുകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു.
പ്രായഭേദമന്യേ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഏറ്റവും മികച്ച മാർഗ്ഗം സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഇൻസ്റ്റഗ്രാമും ഒക്കെ തന്നെയാണ്. അതുകൊണ്ടുതന്നെ മൂന്ന് മുന്നണിയിലെയും സ്ഥാനാർഥികൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. തെളിഞ്ഞ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്‍റെ പോസ്റ്ററുകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു . ഇതിനുപിന്നാലെയാണ് യുവാക്കൾക്കിടയിൽ ചർച്ചാവിഷയമായികൊണ്ടിരിക്കുന്ന പി എസ് സി പരീക്ഷ തട്ടിപ്പ് ചൂണ്ടിക്കാട്ടി യുഡിഎഫിനെ ഫേസ്ബുക്ക് പേജിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകൾക്കകമാണ് വീഡിയോ വൈറലായത്.
പേരൂർക്കട മാർക്കറ്റിൽ മാലിന്യം നീക്കം ചെയ്തതായി നഗരസഭ നടത്തിയ പ്രഹസനം നുണയാണെന്ന് കാണിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കൂടിയായ മേയർ ബ്രോയെ പൊളിച്ചടുക്കി യുഡിഎഫ് സ്ഥാനാർഥി കെ മോഹൻ കുമാർ സാമൂഹ്യ മാധ്യമങ്ങളിലും മുന്നേറുകയാണ്.
https://www.youtube.com/watch?v=bXRqOwc9hiM