കെ.അനിൽകുമാർ പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി കെ അനിൽകുമാർ ചുമതലയേറ്റു. ഫുഡ്‌ സേഫ്റ്റി ജോയിന്‍റ് കമ്മീഷണറാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.