മലപ്പുറം : വാളയാർ കേസിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ ഇതിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നല്‍കി. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ ജ്വാലയില്‍ പങ്കാളികളായി.
കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം ആഭ്യന്തരവകുപ്പിന്‍റെ ഗുരുതര വീഴ്ചയാണെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് കേസില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുകയാണ്.
വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കുന്നത് വരെ പ്രതിഷേധം ആളിപ്പടരട്ടെ എന്നും കേസ് മായ്ച്ചു കളയാനുള്ള എല്ലാനീക്കങ്ങളും ഈ പ്രതിഷേധാഗ്നിയിൽ വെന്തെരിയട്ടെയെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
https://www.youtube.com/watch?v=Y_V945k3MeE
തിരുവനന്തപുരത്ത് അഡ്വ. വീണയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു . പാളയം രക്തസാക്ഷി മണ്ഡപത്തിൽ മെഴുക് തിരി കത്തിച്ച് കൂട്ടായ്മ പ്രതിഷേധിച്ചു. കോൺഗ്രസ് നേതാക്കളായ ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരും ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്തു.
https://www.youtube.com/watch?v=DaSEIEm0PzY