അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥന്‍ പിതാവായി. “അമ്മയും മകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും…” എന്ന കുറിപ്പോടെ, താന്‍ പിതാവായ വിവരം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കെ.എസ്. ശബരീനാഥ് എം.എല്‍.എ അറിയിച്ചത്.
2017 ജൂണ്‍ 30നായിരുന്നു ആറുമാസത്തെ പ്രണയം സഫലമാക്കി മന്ത്രിയും സ്പീക്കറുമായിരുന്ന പരേതനായ ജി.കാർത്തികേയന്‍റെയും ഡോ. എം.ടി.സുലേഖയുടെയും മകനും അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സബ് കലക്ടർ ആയിരുന്ന ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരായത്.