‘ബെഹറക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം; സമഗ്ര അന്വേഷണം നടന്നാല്‍ ഒന്നാം പ്രതി ആഭ്യന്തരവകുപ്പാകും’ : പിടി തോമസ് എംഎല്‍എ

കൊച്ചി : ലോക്‌നാഥ് ബെഹറക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎൽഎ. ജുഡീഷ്യൽ അന്വേഷണമില്ലെങ്കിൽ കോടതിയുടെ മോൽനോട്ടത്തിലുള്ള അന്വേഷണം വേണം. മോൻസണ്‍ കേസിന്‍റെ പശ്ചാത്തലത്തിൽ ബെഹ്റയെ കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് മാറ്റണം.

കേസിൽ സമഗ്ര അന്വേഷണം നടന്നാൽ ഒന്നാം പ്രതി ആഭ്യന്തരവകുപ്പാകും. തട്ടിപ്പ് കേസുകളിൽ പൊലീസുകാരുടെ പങ്ക് വർധിക്കുമ്പോൾ സർക്കാരിന് മൗനം എന്നും പിടി തോമസ് എംഎൽ എ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment