മലപ്പുറം: രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ആശ്വാസം നൽകുന്ന വിധിയെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എന്തും ആകാം എന്ന ഒരു ഭയം രാജ്യത്ത് ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് മാറി ആശ്വാസം ലഭിക്കുന്ന വിധി ആണിത്. രാജ്യത്ത് നീതിപീഠമുണ്ട് എന്ന വിശ്വാസം കൊണ്ടുവരുന്ന വിധി. കോടതി വിധി വർധിച്ച ഊർജവും വീര്യവും പ്രതിപക്ഷ മുന്നണിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്‍റെ പാർലമെന്‍റ് പ്രസംഗത്തിന്‍റെ ഫലമാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.