കൊവിഡ് വകഭേദത്തിന് ‘കോവഫൈന്‍’ എന്ന പേര് നിർദ്ദേശിച്ച് ജൂഡ് ആന്‍റണി ജോസഫ് ; ജോസഫൈനെതിരെ പൊതുസമൂഹം ഒന്നടങ്കം രംഗത്ത്

Jaihind Webdesk
Thursday, June 24, 2021


കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദത്തിന് പേര് നിർദ്ദേശിച്ച് സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. കോവഫൈൻ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്നത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ ട്രോളികൊണ്ടായിരുന്നു ജൂഡിന്‍റെ പോസ്റ്റ്.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പെരുമാറ്റത്തില്‍  സമൂഹമാധ്യമങ്ങളില്‍ പ്രധിഷേധമറിയിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. ജോസഫൈനെതിരെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ വനിതാ കമ്മീഷന് പരാതി നല്‍കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  എംസി ജോസഫൈനിന്‍റെ കോലം കത്തിച്ചു.

കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിൽ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈൻ വിവാദമായ പ്രതികരണം നടത്തിയത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.