കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് : ജോയ്സ് ജോര്‍ജ് ദേവികുളം സബ് കളക്ടർ മുമ്പാകെ ഹാജരായേക്കും

webdesk
Thursday, January 10, 2019

കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ ജോയ്സ് ജോര്‍ജ് എം.പി ഇന്ന് ദേവികുളം സബ് കളക്ടർ മുമ്പാകെ ഹാജരായേക്കും. ജനുവരി പത്തിന്​ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടര്‍ രേണു രാജാണ് എം.പിക്ക് നോട്ടീസ് നൽകിയിരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെന്നതടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി​ ദേവികുളം മുന്‍ സബ് കലക്ടറായിരുന്ന വി.ആര്‍ പ്രേംകുമാർ ജോയ്സ് ജോര്‍ജി​ന്‍റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി ഉത്തരവിട്ടിരുന്നു[yop_poll id=2]