‘കപ്പിത്താനെ കാണാനില്ല’ ; പിണറായിയെ കൊട്ടി ജോയ് മാത്യു ; വൈറലായി ചിത്രം

Jaihind Webdesk
Saturday, August 28, 2021

സംസ്ഥാനത്ത് കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തില്‍ കപ്പിത്താനെ കാണാനില്ലെന്ന പോസ്റ്റ് പങ്കുവച്ച് നടന്‍ ജോയ് മാത്യു.  പ്രശസ്ത ജർമൻ–ഡാനിഷ് ചിത്രകാരനായ എമിൽ നോൾഡെയുടെ പെയിന്‍റിങ് പങ്കുവെച്ചാണ് പരിഹാസം. കപ്പിത്താനില്ലാത്ത കപ്പലിന്‍റെ ചിത്രമാണ് ജോയ് മാത്യു ഫേസ് ബുക്കില്‍ പങ്കുവെച്ചത്. ക്യാപ്റ്റന്‍ ഈസ് മിസിംഗ് എന്ന തലക്കെട്ടും നല്‍കി.

നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് കപ്പിത്താന്‍ എവിടെയെന്ന ചോദ്യമുയരുന്നത്. ഈ കപ്പൽ മുങ്ങുകയില്ലെന്നും ഇതിനൊരു കപ്പിത്താനുണ്ടെന്നുമാണ് വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് മന്ത്രി കപ്പിത്താനെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ കൊവിഡ് പ്രതിരോധം പാളിയതോടെ ‘കപ്പിത്താന്‍’ പ്രയോഗം പിണറായിക്ക് വിനയായി.