‘അടുത്തവർഷം മുതൽ യുവജനോത്സവത്തിൽ ശിവതാണ്ഡവം നിർബന്ധിത ഐറ്റമാക്കും’ ; പരിഹസിച്ച് ജോയ് മാത്യു

Jaihind Webdesk
Friday, July 30, 2021

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി.വി ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ശിവതാണ്ഡവം നിര്‍ബന്ധിത ഇനമായിരിക്കുമെന്ന് ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

കയ്യാങ്കളിവേളയിലെ സഭയിലെ ശിവന്‍കുട്ടിയുടെ ചിത്രവും ജോയ് മാത്യു പങ്കുവെച്ചു. ‘കലാതിലക മോഹികൾ ശ്രദ്ധിക്കുക അടുത്തവർഷം മുതൽ സംസ്ഥാന യുവജനോത്സവത്തിൽ ശിവതാണ്ഡവം ഒരു നിർബന്ധിത ഐറ്റമായിരിക്കുമത്രേ…’-ജോയ് മാത്യു കുറിച്ചു.