‘കൂടിക്കാഴ്ചക്ക് തലയിൽ മുണ്ടിട്ട് പോകുന്നതാണോ വിപ്ലവകരം’; ജലീലിനെ പരിഹസിച്ച് ജോയ് മാത്യു

Jaihind News Bureau
Saturday, September 12, 2020

 

കൊച്ചി: നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘വിദ്യാർഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അധ്യാപകൻ മതഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം’ എന്ന് പരിഹസിച്ച് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

വിദ്യാർത്ഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകൻ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം ?’