‘ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ മറുപടി പറയില്ല’ : ലൈഫ് മിഷൻ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പുതിയ വാദവുമായി മുഖ്യമന്ത്രി | VIDEO

Jaihind News Bureau
Saturday, September 19, 2020

ലൈഫ് മിഷൻ പദ്ധതിയുടെ ടാസ്‌ക് ഫോഴ്സിലെ അംഗമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പദ്ധതിയുടെ എംഒയു കോപ്പി ഇതുവരെ നൽകാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ വീണ്ടും ഒഴിഞ്ഞു മാറി മുഖ്യമന്ത്രി. ഓഗ്സ്റ്റ് 11 നാണ് എംഒയു കോപ്പി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്. പദ്ധതി സംബന്ധിച്ച ആരോപണങ്ങളിൽ എതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. അതേസമയം, ഉത്തരം പറയാതെ ഒഴിഞ്ഞ് മാറാൻ കൂടുതൽ ചോദ്യങ്ങൾ പാടില്ല എന്ന വാദമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. മാധ്യമപ്രവർത്തകർക്ക് ആവശ്യത്തിന് സ്വാതന്ത്രവും പരിഗണനയും നൽകുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇന്ന് ഇത് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.