പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജി. മഹാദേവന്‍ അന്തരിച്ചു; ദ ഹിന്ദു സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു

ദ ഹിന്ദു ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ജി മഹാദേവന്‍ അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മഹാദേവന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മഹാദേവന്‍റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

G MahadevanThe Hindu
Comments (0)
Add Comment