‘ആത്മാഭിമാനം പണയം വെച്ച് ജോസ് കെ മാണിക്ക് അധികാരം പങ്കിടാം അല്ലങ്കില്‍ മുഖ്യമന്ത്രിയോട് സലാം പറയാം’

Jaihind Webdesk
Tuesday, July 6, 2021

കോട്ടയം : കെ.എം മാണി അഴിമതിക്കാരനാണെന്ന് എൽഡിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ‘മാനാഭിമാനത്തോടു കൂടി പോകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്ക് കേരളാ കോൺഗ്രസിന്   ഒരു പേപ്പറിൽ രണ്ടക്ഷരം എഴുതിക്കൊടുത്ത് മുഖ്യമന്ത്രിയോട് സലാം പറയുക അല്ലെങ്കില്‍ മാണി സാര്‍ അഴിമതിക്കാരനാണെന്ന സത്യവാങ്മൂലം അംഗീകരിച്ച് ആത്മാഭിമാനം പണയം വെച്ച് അധികാരം പങ്കിടുക’ എന്ന് തിരുവഞ്ചൂർ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ജോസ്.കെ മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും അതിനുള്ള ധാര്‍മ്മികമായ ഉയര്‍ച്ച അദ്ദേഹം കാണിക്കുമോ എന്നതാണ് കേരള ജനത ഉറ്റുനോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.