ജോസ്.കെ.മാണി എൽ.ഡി.എഫിൽ ചേക്കേറിയത് മാണി സാറിന്‍റെ അത്മാവിനെ വഞ്ചിച്ച് : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, October 14, 2020

മാണി സാറിൻ്റെ അത്മാവിനെ വഞ്ചിച്ചാണ് ജോസ്.കെ.മാണി എൽ.ഡി.എഫിൽ ചേക്കേറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയെ തോജോവധം ചെയ്തതും അവഹേളിച്ചതും ഇടതുമുന്നണിയാണെന്നും കേരള കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ഈ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി സാർ നിരപരാധിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കള്ള പ്രചരണം നടത്തി ക്രൂശിലേറ്റിയ ഇടതുമുന്നണിയോടുള്ള ജോസ്. കെ മാണിയുടെ കൂട്ടുകെട്ട് സാറിൻ്റെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയമസഭയിൽ ധനകാര്യ മന്ത്രിയായ മാണി സാറിനെ ആക്ഷേപിക്കും അവഹേളിച്ചതും എൽ ഡി എഫാണെന്നും അവിടേക്ക് ചേക്കേറിയത് മാണി സാറിൻ്റെ സ്മരണകളെ മറന്നു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി ജോസ് കെ മാണിയുടെ അപക്വ നിലപാട് മൂലമാണ്. വിവേകമില്ലാത്ത നിലപാടാണ് പരാജയത്തിൻ്റെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. യു. ഡി.എഫിൽ നിന്ന് താൽക്കാലികമായി ജോസ് വിഭാഗത്തെ മാറ്റി നിർത്തിയപ്പോൾ ഇടതു സർക്കാരിനെതിരായ അവിശ്വാസത്തിൽ എം.എൽ.എമാരടക്കം എൽ.ഡി.എഫിനെയാണ് സഹായിച്ചത് രാജ്യസഭാ വോട്ടെടുപ്പിൽ യു.ഡി.എഫിനെ പിന്നിൽ നിന്ന് കുത്തിയെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ എം.എൽ.എമാരായ ജയരാജും, റോഷിയും തോമസ് ചാഴികാടൻ എം.പിയും രാജി വെയ്ക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ക്ലിഫ് ഹൗസിൽ സ്വപ്നയുടെ സന്ദർശനം മുഖ്യമന്ത്രിക്ക് ഓർമ്മ വരാൻ സ്വപ്നയുടെ മൊഴി വേണ്ടി വന്നു. പ്രളയത്തിൻ്റെ മറവിലും സ്വപ്ന തട്ടിപ്പ് നടത്തിയിരിക്കുന്നതിനാൽ തന്നെ പ്രളയ ദുരിതാശ്വാസത്തിന് എത്ര തുക വിദേശത്തു നിന്ന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു.