കോൺഗ്രസ് പ്രതിഷേധത്തിനിടയില്‍ നടന്‍ ജോജു ജോർജിന്‍റെ ‘ഷോ ഓഫ്’ ; മദ്യപിച്ച് പ്രശനം ഉണ്ടാക്കിയെന്ന് പ്രവർത്തകർ

Jaihind Webdesk
Monday, November 1, 2021

കൊച്ചി : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജിന്‍റെ ആക്രോശം. ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ചാണ് ജോജു പ്രവർത്തകർക്കെതിരെ തിരിഞ്ഞത്. തർക്കത്തിനിടെ ജോജു വനിത പ്രവർത്തകരോട് അസഭ്യം പറയുകയും ചെയ്തു.

മദ്യപിച്ചെത്തിയാണ് നടന്‍ പ്രവർത്തകർക്കെതിരെ തിരിഞ്ഞതെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.