നടൻ ജോജു ജോർജ്ജ് തനിക്കെതിരെ നൽകിയത് വ്യാജ പരാതി ; ടോണി ചമ്മണി

Jaihind Webdesk
Tuesday, November 2, 2021

കൊച്ചി:  ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിനിമ നടൻ ജോജു ജോർജ്ജ് തനിക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് കോൺഗ്രസ് നേതാവ് ടോണി ചമ്മണി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഏഴ് പേർ ചേർന്ന് അക്രമിച്ചു എന്നാണ് ജോജു ജോർജ് പരാതി പെട്ടിരിക്കുന്നത്. എന്നാൽ താൻ അദ്ദേഹത്തെ സ്പർശിച്ചിട്ട് പോലുമില്ലെന്ന് ടോണി ചമ്മണി വ്യക്തമാക്കി. സമാധാനപരമായി നടന്ന സമരത്തെ അലങ്കോലമാക്കാനാണ് ജോജു ജോർജ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വനിത പ്രവർത്തകരോട് അസഭ്യം പറഞ്ഞതിന് ശേഷമാണ് അവിടെ തർക്കങ്ങളുണ്ടായതെന്നും അദ്ദേഹം ഈ പരാതിയിൽ കേസെടുക്കാതെ പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും ടോണി ചമ്മണി കുറ്റപ്പെടുത്തി. ജോജുവിൻ്റെ കള്ള പരാതിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.