മറ്റന്നാൾ അര്‍ധരാത്രി മുതൽ മിൽമയിൽ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരം; ശമ്പള പരിഷ്കരണം ആവശ്യം

 

തിരുവനന്തപുരം: ജൂൺ 24 ന് രാത്രി 12 മണി മുതൽ  മിൽമയിൽ സമരം പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ. മറ്റന്നാൾ അർദ്ധരാത്രി മുതൽ പണിമുടക്കുമെന്നറിയിച്ച് സംയുക്ത ട്രേഡ് യൂണിയൻ നോട്ടീസ് നൽകി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നേരത്തെ പലകുറി നോട്ടീസ് നൽകിയിട്ടും മിൽമ മാനേജ്മെന്‍റും സർക്കാരും ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞമാസം ജീവനക്കാരുടെ പ്രൊമോഷൻ പ്രശ്നം ഉയർത്തി സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് സമരം നടത്തിയിരുന്നു. കേവലം ഒരു ദിവസത്തെ സമരം തെക്കൻ കേരളത്തിലെ പാൽ വിതരണം അവതാളത്തിലാക്കിയിരുന്നു.

Comments (0)
Add Comment