രാജ്യസഭാംഗങ്ങളായി ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : രാജ്യസഭാംഗങ്ങളായി ജോണ്‍ ബ്രിട്ടാസും വി.ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേമ്പറില്‍ വച്ചാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അബ്ദുള്‍ വഹാബ് എംപി ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.

കേരളത്തില്‍ നിന്നും രാജ്യസഭാംഗമാകുന്ന ആദ്യത്ത ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ശിവദാസന്‍, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആകുകയും പിന്നീട് കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാകുകയായിരുന്നു.