തൊഴില്‍ തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രക സരിത ; പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്നും കൂട്ടുപ്രതി

Jaihind News Bureau
Friday, February 12, 2021

തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതും സരിതയെന്നും ഒന്നാം പ്രതി രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.  സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്‍റെ രേഖമായി ചെക്കും ഹാജരാക്കി.