ജിഗ്നേഷ് മെവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

Jaihind Webdesk
Monday, April 25, 2022

ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയതു. കാരണം വ്യക്തമാക്കാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച്ച മെവാനിയെ അസം പോലീസ് അർദ്ധ രാത്രി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ജിഗ്നേഷ് മെവാനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിനെ വിമർശിച്ചതിനുള്ള പ്രതികാര നടപടിയാണ് ജിഗ്നേഷ് മെവാനിയുടെ അറസ്റ്റെന്ന വിമർശനം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു.