തേജസ് യുദ്ധവിമാനം തകർന്നുവീണു; സംഭവം പരിശീലന പറക്കലിനിടെ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെ രാജസ്ഥാനിലെ ജയ്സാൽമീറിലായിരുന്നു സംഭവം. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമാണ് തേജസ് വിമാനം. ആദ്യമായിട്ടാണ് ഈ വിമാനം  തകർന്നുവീഴുന്നത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് അധികൃതർ അറിയിച്ചു.  സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിമാനം ജയ്‌സാൽമീർ നഗരത്തിൻ്റെ മധ്യത്തിലുള്ള ജവഹർ കോളനിക്ക് സമീപമുള്ള ജനവാസമേഖലയിൽ തീപന്തം പോലെ പതിക്കുകയായിരുന്നു. വിമാനം വീണയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.

Comments (0)
Add Comment