കൊവിഡ് വ്യാപനം : ജെഇഇ മെയിൻ മാറ്റി, പുതുക്കിയ തീയതി പിന്നീട്

Jaihind Webdesk
Sunday, April 18, 2021

ന്യൂഡൽഹി : എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിന്‍റെ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സെഷൻ മാറ്റിവെച്ചു. 27 മുതൽ 30 വരെയാണ് പരീക്ഷ നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

രാജ്യത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷയുടെ ആദ്യ രണ്ടു സെഷനുകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്നിരുന്നു. ആദ്യ സെഷനിൽ 6,20,978 വിദ്യാർഥികളും രണ്ടാം സെഷനിൽ 5,56,248 വിദ്യാർഥികളും പങ്കെടുത്തു.