കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് പത്രിക സമർപ്പിക്കും

Jaihind Webdesk
Monday, March 21, 2022

 

തിരുവനന്തപുരം : കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും . കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 12 മണിക്കാണ് നിയമസഭ ചേമ്പറിൽ എത്തി പത്രിക സമർപ്പിക്കുക.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഒപ്പമെത്തിയാകും  പത്രിക സമർപ്പിക്കുക.  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ.