യാഥാർഥ്യമാകാതെ പോയ ഭരതൻ ചിത്രം.. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം : ജയറാം

Jaihind Webdesk
Friday, March 1, 2019

കുഞ്ചൻ നമ്പ്യാരെക്കുറിച്ച് അന്തരിച്ച സംവിധായകൻ ഭരതൻ നിർമിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാർഥ്യമാകാതെ പോയത് തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് നടൻ ജയറാം പറഞ്ഞു. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഏറ്റവും പുതിയ ചിത്രമായ ലോനപ്പന്‍റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികൾക്കായി ദുബായിൽ എത്തിയതാണ്. സംവിധായകൻ ലിയോ തദേവൂസ്, നായിക അന്ന രേഷ്മാ രാജൻ, സംഗീത സംവിധായകൻ അൽഫോൺസ്, നിർമാതാവ് ഷിനയ് മാത്യു എന്നിവരും പങ്കെടുത്തു.