‘വിമാനത്തിനുള്ളില്‍ അക്രമം കാണിച്ചത് ജയരാജന്‍, ബഹിഷ്കരിക്കുമെന്നത് ജാഡ’: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, July 18, 2022

 

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ അക്രമം കാണിച്ചത് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സർക്കാർ വാദങ്ങൾ അന്വേഷണ സമിതി തള്ളി. ഇൻഡിഗോ ബഹിഷ്‌കരിക്കുമെന്നത് ജാഡയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിയോടും തോമസ് ഐസക്കിനോടും ഇഡിക്ക് രണ്ട് നീതിയാണെന്നും സുധാകരൻ ആരോപിച്ചു. മോദിയുള്ളത് കൊണ്ട് പിണറായി രക്ഷപ്പെട്ട് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.