സ്പിരിറ്റ് മോഷണം : ‘ജവാന്‍’ മദ്യ നിർമ്മാണം പ്രതിസന്ധിയില്‍ ; തൊഴില്‍ നഷ്ടപ്പെട്ട് ജീവനക്കാർ

Jaihind Webdesk
Saturday, July 17, 2021

പത്തനംതിട്ട : ജവാന്‍ റം ഉല്‍പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം മദ്യനിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. 1,24,000 ലിറ്റര്‍ ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് കെട്ടിക്കിടക്കുകയാണ്. സ്പിരിറ്റുമായി വന്ന അഞ്ചു ടാങ്കറുകളില്‍നിന്നു ലോഡ് ഇറക്കിയിട്ടുമില്ല. ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് 15 ദിവസമായി. തൊഴിലില്ലാതായതോടെ കരാര്‍ ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്. കമ്പനിയിലേക്കു മധ്യപ്രദേശില്‍ നിന്നു കൊണ്ടുവന്ന സ്പിരിറ്റ് മോഷണം പോയ സംഭവത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി ഒളിവില്‍ പോയതോടെയാണു മദ്യനിര്‍മാണം നിര്‍ത്തിവച്ചത്.