പാലത്തായി കേസ് : പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി ജവഹർ ബാൽ മഞ്ച്

Jaihind News Bureau
Friday, July 17, 2020

പാലത്തായി പീഡന പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചും ഇരയായ വിദ്യാർത്ഥിനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജവഹർ ബാൽ മഞ്ച്. ഇരയ്ക്ക് നീതി കിട്ടുന്നത് വരെ സമരമുഖത്ത് ഉണ്ടാകുമെന്ന് ജവഹർ ബാൽ മഞ്ച് പ്രോജക്റ്റ് ഡയറക്ടർ ഡോ.ജി.വി.ഹരി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലകളിൽ സമര പരിപാടികൾ ജില്ലാ ചെയർമാന്മാരും പ്രവർത്തകരും അവരവരുടെ വീടുകളിൽ തന്നെ നടത്തുമെന്നും ജൂലൈ 31 ശേഷം സമരം കേരളത്തിന്‍റെ തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

#ടീച്ചർമ്മേ #എനിക്ക്_ഒരു_മകളുണ്ട് എന്ന ഹാഷ് ടാഗോടെയായിരുന്നു സമൂഹ മാധ്യത്തിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.