വയനാട്ടിലെ കൂട്ടുകാർക്ക് കൈത്താങ്ങായി മഹാരാഷ്ട്രയിലെ ജവഹർ ബാൽ മഞ്ച് കുരുന്നുകൾ

 

താനെ : ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടൻ ജനതയ്ക്ക് മഹാരാഷ്ട്രയിലെ താനെയിലെ കുരുന്നുകളുടെ കൈത്താങ്ങ്. താനെയിലെ ജവഹർ ബാൽ മഞ്ച് യൂണിറ്റ് കമ്മറ്റിയിലെ കുട്ടികളാണ് സൗഹൃദ ദിനാഘോഷത്തിന്‍റെ ഭാഗമായി ചേർന്ന ഒത്തുചേരലിൽ ദുരന്തബാധിതരായ വയനാട്ടിലെ സുഹൃത്തുക്കളെ സഹായിക്കാനുള്ള ഉദ്യമത്തിന് നേതൃത്വം നൽകിയത്. സമാഹരിച്ച ബാഗുകൾ ജവഹർ ബാൽ മഞ്ച് കേരള ഘടകം വയനാട്ടിലെ കുട്ടികൾക്ക് കൈമാറും.

Comments (0)
Add Comment