യൂട്യൂബ് തരംഗമായി “ജാതിക്കാത്തോട്ടം …”

Jaihind Webdesk
Wednesday, July 31, 2019

ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം 5മില്ല്യൺ വ്യൂസ് പിന്നിട്ടിരിക്കുകയാണ്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിൻ വർഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ചായാഗ്രാഹകൻ ജോമോൻ ടി ജോൺ, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ്.