ജസ്‌നയുടെ തിരോധാനം : ഹൈക്കോടതി ജഡ്ജിക്ക് നേരെ പ്രതിഷേധം ; കാറില്‍ കരിഓയില്‍ ഒഴിച്ചു

Jaihind News Bureau
Wednesday, February 3, 2021

 

കൊച്ചി : ജസ്‌നയുടെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രതിഷേധം. ജസ്റ്റിസ് വി.ഷെര്‍സിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു.  കോട്ടയം സ്വദേശി ആര്‍.രഘുനാഥനാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്ലക്കാര്‍ഡുമായി എത്തിയ ഇയാള്‍ തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുവരെ ചോദ്യംചെയ്തില്ലെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. 2018 മാർച്ച് 22 നാണ് കോട്ടയം വെച്ചൂച്ചിറ കൊല്ലമുളകുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായിരുന്നു.