ജനമഹാ യാത്ര ഇന്നും കണ്ണൂർ ജില്ലയിൽ

Jaihind Webdesk
Tuesday, February 5, 2019

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര ഇന്നും കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ, ധർമ്മടം, കണ്ണൂർ – അഴിക്കോട് നിയോജക മണ്ഡലങ്ങളിലാണ് ജനമഹാ യാത്ര പര്യടനം നടത്തുക.

സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പര്യടനത്തിന് ശേഷമാണ് ജനമഹാ യാത്ര ഇന്ന് മലയോരത്തെ കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളായ ഇരിക്കൂറും, പേരാവൂരിലും പര്യടനം നടത്തുക. ഇരിക്കൂറിലെ ശ്രീകണ്ഠാപുരത്തും, പേരാവൂരിലെ ഇരിട്ടിയിലുമാണ് സ്വീകരണ പൊതുയോഗങ്ങൾ നടക്കുക. തുടർന്ന് മട്ടന്നൂർ, ധർമ്മടം നിയോജക മണ്ഡലങ്ങളിലും ജാഥ നായകനെ വരവേൽക്കും. കണ്ണൂർ, അഴിക്കോട് നിയോജക മണ്ഡലങ്ങൾ സംയുക്തമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകുന്ന സ്വീകരണത്തോടെ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം അവസാനിക്കും.

തലശ്ശേരി, കൂത്ത്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി ജനമഹാ യാത്ര നാളെ.

Janamahayatra-Feb-5