ജനമഹായാത്ര ഇന്നും ഇടുക്കി ജില്ലയിൽ ; കർഷകർക്ക് സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Wednesday, February 20, 2019

Janamahayathra

കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ ഇന്നും ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. ഇടുക്കിയിലെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് കുമളിയിലും, 2 മണിക്ക് ചെറുതോണിയിലും 4 മണിക്ക് തൊടുപുഴയിലും 6 മണിക്ക് ജില്ലാ അതിർത്തിയായ മുണ്ടക്കയത്ത് യാത്ര സമാപിക്കുന്നതോടെ ഇടുക്കിയിലെ പര്യടനം പൂർത്തിയാകും.

കർഷക ആത്മഹത്യ തുടരുന്ന ജില്ലയിലെ കർഷകർക്ക് സർക്കാർ അടിയന്തിര സഹായം നൽകണമെന്നും, പിണറായി സർക്കാരിന്‍റെ നാളുകൾ എണ്ണപെട്ട് കഴിഞ്ഞെന്നും കെപിസിസി അദ്ധ്യക്ഷൻ ഇന്നലെ സ്വീകരണം ലഭിച്ച കേന്ദ്രങ്ങളിൽ പറഞ്ഞു[yop_poll id=2]