ജനമഹാ യാത്ര ഇന്ന് കണ്ണൂർ, വയനാട്‌ ജില്ലകളിൽ

Jaihind Webdesk
Wednesday, February 6, 2019

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വയനാടിലും പര്യടനം നടത്തും.രാവിലെ തലശ്ശേരിയിൽ നിന്നാണ് യാത്രയുടെ നാലാം ദിനത്തിലെ പര്യടനം ആരംഭിക്കുക.

ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ടാണ് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കണ്ണൂർ ജില്ലയിലെ പര്യടനം തുടരുന്നത്. സ്വീകരണ പൊതുയോഗങ്ങൾ നടന്ന എല്ലാ ഇടങ്ങളിലും നിരവധി പേരാണ് ജാഥ നായകനെ വരവേൽക്കാൻ എത്തിയത്.

യാത്രയുടെ നാലാം ദിനമായ ഇന്ന് തലശ്ശേരിയിലും കൂത്ത്പപറമ്പിലുമാണ് ജനമഹാ യാത്രയ്ക്ക് സ്വീകരണം നൽകുക. കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കിട്ടുള്ളത്.പാനൂരിലെ പര്യടനത്തിന് ശേഷം ജനമഹാ യാത്ര വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.

വയനാട്ടിലെ 3 നിയോജക മണ്ഡലങ്ങളിലും ജാഥ നായകൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരണം ഏറ്റുവാങ്ങും. വ്യാഴാഴ്ച ജനമഹാ യാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും.