ജനമഹായാത്രയുടെ കാസർഗോഡ് ജില്ലയിലെ പര്യടനത്തിന് ആവേശോജ്വല സമാപനം; ജാഥ കണ്ണൂർ ജില്ലയിൽ

Jaihind Webdesk
Monday, February 4, 2019

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കാസർഗോഡ് ജില്ലയിലെ പര്യടനത്തിന് ആവേശോജ്വല സമാപനം. രണ്ട് ദിവസമാണ് ജാഥ കാസർകോട് പര്യടനം നടത്തിയത്. ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.

ചട്ടഞ്ചാലിൽ നിന്നാണ് ജനമഹായാത്രയുടെ കാസർകോട് ജില്ലയിലെ രണ്ടാം ദിന പര്യടനം ആരംഭിച്ചത്. ആവേശകരമായ സ്വീകരണമാണ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഒരുക്കിയത്

രാജ്യത്തെ വർഗീയമായി വിഭജിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സ്വീകരണ സമ്മേളത്തെ അഭിസംബോധന ചെയ്ത് കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു

രണ്ടാമത് വേദിയായ കാഞ്ഞങ്ങാടും വൻ വരവേൽപ്പാണ് ജനമഹാ യാത്രക്ക് ലഭിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അവിടെയും മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത്.

തൃക്കരിപ്പൂർ ആയിരുന്നു സമാപനവേദി. പ്രമുഖ നേതാക്കുടെയും പ്രവർത്തകരുടെയും വലിയ നിരയാണ് സമാപന സമ്മേള ന വേദിയിലും അണിനിരന്നത്.