കോഴിക്കോടിനെ ഇളക്കിമറിച്ച് ജനമഹായാത്ര; മുല്ലപ്പള്ളിയുടെ പര്യടനം ഇനി മലപ്പുറത്ത്

Jaihind Webdesk
Friday, February 8, 2019

Janamahayathra

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം  പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായി ആവേശോജ്വല സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി യാത്ര ഏറ്റുവാങ്ങിയത്. ജനമഹായാത്ര ഇനി മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

‘നമ്മൾ ഇന്ത്യയെ  കണ്ടെടുത്തു, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന  ജനമഹാ യാത്ര കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായാണ് കോഴിക്കോട് ജില്ലയിൽ ജനമഹായാത്ര പര്യടനം നടത്തിയത്.

Janamahayathra

സമാനതകളില്ലാത്ത സ്വീകരണമൊരുക്കിയാണ് സാമൂതിരിയുടെ നാട് ജനമഹായാത്രയെ യാത്രയാക്കിയത്. മൂന്ന് കേന്ദ്രങ്ങളിലായിരുന്നു രണ്ടാം ദിവസത്തെ പര്യടനം. ബാലുശേരിയിൽ പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തലയും, കൊയിലാണ്ടിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും, മുതലക്കുളത്ത്  നടന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രചരണവിഭാഗം ചെയർമാൻ  കെ മുരളീധരൻ എം.എൽ.എയും
ഉദ്ഘാടനം ചെയ്തു.

Janamahayathra

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എം.കെ രാഘവൻ എം.പി തുടങ്ങിയവരും സമാപന സമ്മളനത്തിൽ പങ്കെടുത്തു.
ജാഥാനായകനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമാപന വേദിയായ  മുതലക്കുളത്തേക്ക് ആനയിച്ചത്.

കോഴിക്കോട്ടെ പര്യടനം പൂർത്തിയാക്കിയ ജനമഹായാത്ര ഇനി മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. മൂന്ന് ദിവസമാണ് യാത്ര മലപ്പുറത്ത് പര്യടനം നടത്തുക.