മലപ്പുറത്തിന്‍റെ മനസ് കീഴടക്കി ജനമഹായാത്ര പാലക്കാടേക്ക്…

Jaihind Webdesk
Monday, February 11, 2019

Mullappally-Marancherry

മലപ്പുറത്തിന്‍റെ മനസ് കീഴടക്കി ജനമഹായാത്ര ജില്ലയിലെ പര്യടനം പൂർത്തിയാക്കി. നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കി പുതു ചരിത്രമെഴുതിയാണ് യാത്ര ജില്ലയിലെ പതിനാറ് കേന്ദ്രങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത്. യാത്ര പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ചു.

മലപ്പുറത്തിൻറെ മണ്ണും, മാനവും, മനവും മൂവർണ്ണത്താൽ ശോഭിച്ച ദിനങ്ങൾ… നിറഞ്ഞ് കവിഞ്ഞ പുരുഷാരം… വേദിയിലും വഴിയോരങ്ങളിലും ആശംസയർപ്പിച്ചും പിന്തുണ പ്രഖ്യാപിച്ചും മുസ്ലിം ലീഗുൾപ്പെടെയുള്ള ഘടക കക്ഷി  നേതാക്കളുടെയും പ്രവർത്തകരുടെയും  നീണ്ട നിര… ഇവർക്കിടയിലൂടെ വിനീത വിധേയനായി മതേതരത്വത്തിൻറെ കാവലാൾ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നടന്നു കയറി… നമ്മൾ കണ്ടെടുത്ത ഇന്ത്യയെ നമ്മൾ വീണ്ടെടുക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ട്…

ചൂണ്ടു വിരലിന്‍റെ അഗ്രഭാഗത്ത് സമ്മതിദാനവകാശത്തിന്‍റെ മഷിപുരളുമ്പോൾ   മൂവർണ്ണച്ഛായയുണ്ടാകുമെന്ന്  മലപ്പുറം അപ്പോൾ ഉറക്കെ പറഞ്ഞു..

പതിനാറ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ ഈ മഹായാത്രയെ മനസില്ലാ മനസോടെ മലപ്പുറം യാത്രയാക്കിയത് മതേതര ഭാരതത്തിനായി ഒപ്പമുണ്ടാകുമെന്നുറപ്പ് നൽകികൊണ്ട്…

ജനമഹായാത്രയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ  ഇനി
കരിമ്പനകളുടെ നാട്ടിലേക്ക്… ടിപ്പുവിൻറെ കുതിരകുളമ്പടിയൊച്ച കേട്ട പാലക്കാടിൻറെ മണ്ണിലേക്ക്..