ജനമഹായാത്ര കൊല്ലം ജില്ലയിലേക്ക്

Jaihind Webdesk
Monday, February 25, 2019

കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന നയിക്കുന്ന ജനമഹായാത്ര പത്തനംതിട്ട ജില്ലയിലെ രണ്ട് ദിവസത്തെ പര്യടനം പൂർത്തിയാക്കി. രണ്ടാം ദിനമായ ഇന്ന് പത്തനംതിട്ടയിലും, അടൂരിലും ആണ് അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങിയത്. രണ്ട് ദിവസത്തെ പര്യടനത്തിനായി ജനമഹാ യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു.

കെ.പി സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്ര പത്തനംതിട്ടയിൽ നിന്നുമാണ് ആദ്യ സ്വീകരണം ഏറ്റുവാങ്ങിയത്. കടുത്ത വേനലിനെ അവഗണിച്ചാണ് ജനങ്ങളും, പ്രവർത്തകരും കെ പി സി സി അധ്യക്ഷനെ സ്വീകരിക്കാൻ വേദിയിൽ തിങ്ങി നിറഞ്ഞത്.
പത്തനംതിട്ട അടക്കം ഉള്ള പ്രദേശങ്ങളിലെ മഹാപ്രളയം മനുഷ്യനിർമ്മിതമെന്നും, സര്‍ക്കാരിന്‍റെ പിടിപ്പു കേടിന്‍റെ ഫലമാണ് പ്രളയമെന്നും, കുറ്റക്കാരെ ജനങ്ങൾ തിരിച്ചറിയണമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിച്ചു.

ശബരിമല വിഷയം ഉയർത്തി കാട്ടി ബി.ജെ പിയും സി പി എമ്മും തങ്ങളുടെ പ്രശ്നങ്ങളെ മറക്കാനാണ് ശ്രമം നടത്തിയതെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.

പത്തനംതിട്ടയിലെ സ്വീകരണ സമ്മേളത്തിന് ശേഷം അടൂരിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അടുത്തതായി സ്വീകരണം ഏറ്റുവാങ്ങിയത്. ഉച്ചവെയിലിൽ ഊർജ്ജം ചോരാതെ തന്നെ പ്രവർത്തകർ അദ്ദേഹത്തെ ആവേശത്തോടെ സ്വീകരിച്ചു. അടൂരിൽ നടന്ന സമാപന സമ്മേളനത്തിൽ കെ.പി സി സി അധ്യക്ഷൻ നന്ദി അറിയിച്ചു.

കെ.പി സി സി വർക്കിംങ്ങ് പ്രസിഡന്റ് കൊടുക്കുന്നിൽ സുരേഷ് എംപി, ആന്‍റൊ ആന്‍റണി എം.പി, അടൂർ പ്രകാശ് എം എൽ എ, രാഷ്ട്രീയ കാര്യ സമിതിയംഗം പ്രൊഫ പി.ജെ കുര്യൻ, യു.ഡി എഫ്. കൺവീനർ പന്തളം സുധാകരൻ, ഡി സി സി പ്രസിഡൻറ് ബാബു ജോർജ്, തുടങ്ങിയ പ്രതിനിധികളും സമാപന സമ്മേനങ്ങളിൽ പങ്കെടുത്തു.