ജനാമഹായാത്രക്ക് വയനാട് നല്‍കിയത് വീരോചിത വരവേല്‍പ്പ്

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര വയനാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലെ മൂന്ന് സ്വീകരണകേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ അമരക്കാരന് സ്വീകരണമൊരുക്കാന്‍ കാത്തുനിന്നത്. മുല്ലപ്പള്ളിയെ ആവേശത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് ആയിരങ്ങള്‍ വയനാടിന്റെ കാര്‍ഷിക മണ്ണിലേക്ക് ആനയിച്ചത്. വൈകിട്ട് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ജില്ലാ അതിര്‍ത്തിയായ ബോയ്‌സ്ടൗണില്‍ നിന്നും മാനന്തവാടിയിലേക്ക് സ്വീകരിച്ചാനയിച്ചു. പഴശ്ശിയുടെ പടയോട്ടഭൂമിയായ മാനന്തവാടിയില്‍ യാത്ര എത്തിച്ചേര്‍ന്നത് വൈകിട്ട് അഞ്ചരയോടെയായിരുന്നു. ജാഥാ നായകനെ തോളിലേറ്റി ആരവങ്ങളോടെയാണ് പൊതുയോഗം നടക്കുന്ന ഗാന്ധിപാര്‍ക്കിലേക്ക് സ്വീകരിച്ചാനയിച്ചത്. പൊതുയോഗവേദിയില്‍ ആദ്യം പ്രസംഗത്തിന് തുടക്കമിട്ടത് ഷാനിമോള്‍ ഉസ്മാനായിരുന്നു. നേതാക്കളെ ഹര്‍ഷാരവത്തോടെയാണ് സദസ്് വരവേറ്റത്.

സ്വീകരണത്തിന് നന്ദി പറയാന്‍ മുല്ലപ്പള്ളിയെത്തിയപ്പോള്‍ വീണ്ടും ആര്‍പ്പുവിളികള്‍. ദുര്‍ഭരണത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയായി അദ്ദേഹത്തിന്റെ വാക്കുകള്‍. മാനന്തവാടിയിലെ സ്വീകരണങ്ങളേറ്റുവാങ്ങി മുല്ലപ്പള്ളി ടിപ്പുസുല്‍ത്താന്റെ രഥചക്രങ്ങള്‍ പാഞ്ഞ സുല്‍ത്താന്‍ബത്തേരിയുടെ മണ്ണിലേക്ക്. ബത്തേരിയിലെ ഗാന്ധിജംങ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നേരത്തെ തന്നെ നിരവധി പ്രവര്‍ത്തകരായിരുന്നു ജനമഹായാത്രയുടെ നായകനെ വരവേല്‍ക്കാന്‍ കാത്ത് നിന്നിരുന്നത്.

സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടും ആരവവുമായി കാത്തുനിന്നവര്‍ മടങ്ങിയില്ല. പ്രൗഢോജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങി മുല്ലപ്പള്ളി ജില്ലയിലെ അവസാനസ്വീകരണകേന്ദ്രമായ കല്‍പ്പറ്റയിലേക്ക്. ജില്ലാ ആസ്ഥാനം ഒരു ദിവസം മുമ്പ് തന്നെ മുല്ലപ്പള്ളിയെ വരവേല്‍ക്കാന്‍ സജ്ജമായിരുന്നു. ത്രിവര്‍ണമയമായ വയനാടിന്റെ ആസ്ഥാനഭൂമിയിലെ സ്വീകരണപരിപാടികളോടെ ജില്ലയിലെ പര്യടനത്തിന് പരിസമാപ്തിയായി. നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ്, ഡോ.ശൂരനാട് രാജശേഖരന്‍, സി.ആര്‍.ജയപ്രകാശ്, ജോസഫ് വാഴക്കന്‍, എ.എ.ഷുക്കൂര്‍, കെ.സി.അബു, ലതികാസുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, സുമാ ബാലകൃഷ്ണന്‍, എന്‍. സുബ്രമണ്യന്‍, ജോണ്‍സണ്‍ എബ്രഹാം, സജീവ് ജോസഫ്, പി.എം.സുരേഷ് ബാബു, കെ.പി.അനില്‍കുമാര്‍, മണ്‍വിള രാധാകൃഷ്ണന്‍, ആര്‍.വത്സലന്‍, അബ്ദുള്‍ മുത്തലീബ്, ഐ.കെ. രാജു, പി.എ.സലീം, സക്കീര്‍ഹുസൈന്‍, അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. റെഷീദ്, അഡ്വ.പോള്‍, കെ.എല്‍.പൗലോസ്, പി.വി.ബാലചന്ദ്രന്‍, എന്‍. ഡി.അപ്പച്ചന്‍, കെ.സി.റോസക്കുട്ടിടീച്ചര്‍, പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രഹാം, എം.എസ്.വിശ്വനാഥന്‍, പി പി ആലി പങ്കെടുത്തു.

mullappally ramachandranjanamahayathra
Comments (0)
Add Comment