ജനമഹായാത്രയുടെ സഞ്ചാരപഥങ്ങളിലൂടെ… ജനമഹായാത്രയുടെ സമാപനം ഇന്ന്

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് അനന്തപുരിയുടെ മണ്ണില്‍ പര്യവസാനിക്കുമ്പോള്‍ അത് കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളിലാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഇന്ന് വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലാണ് യാത്രയുടെ സമാപനസമ്മേളനം.

നമ്മള്‍ ഇന്ത്യയെ കണ്ടെത്തി, നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യവുമായി കാസര്‍ഗോഡ് നിന്ന് ഫെബ്രുവരി മൂന്നിനാണ് ജനമഹായാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പതാക കൈമാറിയതോടെയാണ് യാത്രയുടെ പര്യടനത്തിന് തുടക്കമായത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ശക്തമായ താക്കീതായി ജനമഹായാത്ര മാറുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. യാത്ര എത്തിച്ചേര്‍ന്നിടങ്ങളിലെല്ലാം ജനസാഗരമാണ് സ്വീകരിക്കാനായി എത്തിച്ചേര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ജനങ്ങളുടെ പ്രതികരണം കൂടിയായി യാത്രയെ നെഞ്ചേറ്റിയ അഭൂതപൂര്‍വമായ ജനത്തിരക്ക്.

കേരളത്തെ പുതിയ കേരളമാക്കി മാറ്റുന്നതിന് പകരം കേരളജനതയെ ഭിന്നിപ്പിച്ച സംസ്ഥാന സര്‍ക്കാരിനും പിണറായി വിജയനുമെതിരായ ശക്തമായ ജനവികാരമായിരുന്നു ജനമഹായാത്രയില്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞത്. അക്ഷരാര്‍ഥത്തില്‍ ജനമഹായാത്ര ജനപങ്കാളിത്തം കൊണ്ട് ജനമഹായാത്രയായി തന്നെ മാറുന്നതാരുന്നു കേരളം കണ്ടത്.

ജനമഹായാത്രയുടെ വിജയകരമായ സമാപനം ഇന്ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ വൈകിട്ട് 6 മണിക്ക് നടക്കും. യാത്രയുടെ സമാപനസമ്മേളനം വൈകിട്ട്  5 മണി മുതല്‍ ജയ്ഹിന്ദ് ടി.വിയിലും ജയ്ഹിന്ദ് ഫേസ്ബുക്ക് പേജിലും തത്സമയം  സംപ്രേഷണം ചെയ്യും.

 

mullappally ramachandranjanamahayathra
Comments (0)
Add Comment