ജെയിംസ് ബോണ്ട് നായികയ്ക്ക് കോവിഡ്-19 ; സ്ഥിരീകരിച്ച് നടി

Jaihind News Bureau
Monday, March 16, 2020

ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക വോള്‍ഗ കുര്‍ലെങ്കോവിന് കോവിഡ്-19 സ്ഥിരീകരിച്ചു. യുക്രേനിയന്‍ നടിയും മോഡലുമായ കുർലെങ്കോവ് തന്നെയാണ് രോഗബാധ സ്ഥിരീകരിച്ച വിവരം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

‘കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ വിശ്രമത്തിലാണ്. സുഖമില്ലാതായിട്ട് ഒരാഴ്ചയാകുന്നു. പനിയും ക്ഷീണവുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം, ഇത് എല്ലാവരും ഇത് വളരെ ഗൗരവമായി കാണണം’ – വോള്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വോള്‍ഗ. 2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസിലാണ് വോള്‍ഗ വേഷമിട്ടത്. ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബ്‌ളീവിയണ്‍, മൊമെന്‍റം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.