‘ജലീലിന്‍റെ രാജി നില്‍ക്കക്കള്ളിയില്ലാതെ’ ; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 13, 2021

തിരുവനന്തപുരം : രാജിവച്ച  കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ധാര്‍മികതയുടെയും പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജന അഭിപ്രായം സർക്കാരിന് എതിരാണ്. ഈ സർക്കാർ നിയോഗിച്ച ലോകായുക്തയാണ് ജലീലിന് മന്ത്രി സ്ഥാനത്തിരിക്കാന് യോഗ്യതയില്ലെന്ന് പ്രസ്താവിച്ചത്. ആദ്യം മുതൽ ജലീലിനെ  രക്ഷിക്കാൻ സിപിഎം ശ്രമിച്ചു. ഇപ്പോള്‍ ഒരു ഗതിയും ഇല്ലാതായപ്പോൾ പാർട്ടിക്ക് അദ്ദേഹത്തെ രാജി വെപ്പിക്കേണ്ടി വന്നതാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.